Sunday, March 18, 2012

പൂരം നമുക്കൊന്നു കാണണം കാന്താ...


പൂരപ്പ്രേമികള്കായി, എന്റെ ഈ വര്‍ഷത്തെ ഉത്രാളിക്കാവ് പൂരം വിശേഷങ്ങള്‍.


വേനലിന്‍റെ തീച്ചൂട് കാലം തുടങ്ങി.കൊയ്ത്തു കഴിഞ്ഞു പാടങ്ങള്‍ തരിശായി തുടങ്ങി.ഇനി പൂരം ആഘോഷങ്ങളുടെ കാലം.പൂര പ്രേമികളായ മലയാളികളുടെ ആവേശ കാലം.
മലയാളികള്‍, വേലകളും പൂരങ്ങളും TV യില്‍ കണ്ടു മനം നിറയ്ക്കുന്ന  ഈ കാലത്ത്, ഇന്നും പൂരപപറമ്പിലേക്ക് ഇറങ്ങി ചെന്ന് പൂരം ആസ്വദിക്കുന്നവര്‍ ഉണ്ടു.
ആദ്യ ഗണത്തില്‍ പെട്ടവര്‍ ട്രാഫിക്‌ ,തിക്കും തിരക്കും, ചൂട്, പൊടി എന്നൊക്കെ പറഞ്ഞു വീട്ടിലിരിക്കും.
അവരോടു, "പൂരം ആവുമ്പോള്‍ കുറെ ആളുകളും കുറച്ചു ആനകളും വന്നു തിക്കും തിരക്കും ഒക്കെ ഉണ്ടാക്കിയെന്നിരിക്കും.അതല്ലാതെ കുംഭം-മീന മാസത്തിലെ പൂരത്തിന്  തണുപ്പും ഏകാന്തതയും ആണോ വേണ്ടേ? ."

 ഈ വര്‍ഷത്തെ പൂരം ആഘോഷങ്ങള്‍ , അമ്മയുടെ സ്വദേശമായ തൃശൂര്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം കൊണ്ട് തുടങ്ങി. കേരളത്തിലെ പൂരങ്ങള്‍ക്കിടയില്‍, മേളത്തിന്റെ വിസ്മയസൌന്ദര്യമായി എത്തുന്ന ഉത്രാളിക്കാവ് പൂരം.  ങ്കക്കാടും വടക്കാഞ്ഞ്ചെരിയും, എന്‍റെ ദേശമായ കുമാരനെല്ലുരും, വാശിയോടെ മത്സരിച്ചു ആഘോഷമാക്കുന്ന പൂരം. 


മറ്റെല്ലാം പോലെ പ്രധാനമാണ് പൂരത്തിന് നമ്മളോടൊപ്പം വരുന്നവരും.പലരും പറയുന്നത്  കേട്ടിട്ടില്ലേ ' നല്ലൊരു കൂട്ട് ഉണ്ടെങ്കില്‍, പൂരത്തിന് പോവാം.. ' എന്ന്. പൂരപ്രേമിയായ Sreeram ഉം  Varun എന്ന സുഹൃത്തുക്കളായിരുന്നു ഇത്തവണത്തെ എന്‍റെ കൂട്ട്. 26 നു സാമ്പിള്‍ പൂരത്തോട് കൂടി തന്നെ പൂരം ആഘോഷങ്ങള്‍  തുടങ്ങി. വൈകീട്ട് പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി മാരാര്‍ നയിച്ച 101 പേരുടെ പാണ്ടി മേളം.ശങ്കരേട്ടനും സംഘവും ആസുരതാളത്തിന്റെ ഓരോ കാലവും തീര്‍ക്കുമ്പോള്‍ കണ്ടു നിന്ന നൂറു കണക്കിന് ആളുകള്‍ക് ആവേശം ഏറുകയായിരുന്നു. രണ്ടര മണിക്കൂറിന്റെ മേളത്തിന് ശേഷം 3 ദേശക്കാരുടെയും സാമ്പിള്‍ വെടിക്കെട്ട്‌.










സിരയില്‍ പടര്‍ന  ആവേശവുമായി പിന്നെ 28 നുള്ള പൂരത്തിനുള്ള ഒരുക്കവും.പിറ്റേന്ന് വൈകീട്ട് ഞങ്ങളുടെ ദേശത്തിലെ കറുവണ്ണ അമ്പലത്തില്‍ നടന്ന ചമയ പ്രദര്‍ശനവും കലാപരിപാടികളും കാണാന്‍ ദേശക്കാര്‍ ഒഴുകി എത്തി .പൂരതതലേന്ന് എന്നും രസകരമാണ്. ആവേശത്താല്‍, ഉറക്കവും വരാതെ , ശേഷിക്കുന്ന മണിക്കൂറുകള്‍ കാത്തിരിപ്പാണ്.ഞങ്ങളും, എന്‍റെ അനിയന്‍മാരായ കണ്ണനും ഉണ്ണിയും, ഇവരുള്പ്പെട്ട കോരല്ലുരിന്റെ (കുമാരനെല്ലുരിന്റെ)ചുണക്കുട്ടന്മാരായ് കുമരനെല്ലൂര്‍ യുവജന സമിതിയിലെ കുറച്ചു സുഹൃത്തുക്കളും ചെര്‍നുള്ള പൂര ചര്‍ച്ചകളും, ഗാന-കവിത സഭകളും പുലര്‍ച്ചെ വരെ നീണ്ടു.

 

രാവിലെ ഭഗവതിയെ കണ്ടു തൊഴുതു.എഴുന്നെള്ളത്തിനായി എത്തി ചേര്‍ന്നുള്ള ആനകളെയും വെടി മരുന്ന് കുഴികളും ഒന്ന് ചുറ്റി കണ്ടു.പതിനൊന്നരയോടെ പൂരം ആഘോഷങ്ങള്‍ തുടങ്ങി. ഒന്നാം കല്ല്‌ എന്ന സ്ഥലത്ത് നിന്നും ദേശത്തിന്റെ ആനകളെ ഉത്രാളിക്കാവിലേക്ക് കൊണ്ട് പോകും. 2 KM അമ്പലത്തിലേക്കുള്ള, നട്ടുച്ച വെയിലിലൂടെയുള്ള, ക്ഷീണമറിയാതെയുള്ള ആ നടത്തം ഉത്സാഹത്തിന്റെയും ആവെശതിന്റെയുമാണ്.  എഴുന്നെള്ളുത്തിനായി അണിനിരക്കുന്ന 9 ഗജവീരന്മാര്‍ നിര നിരയായും ,മുന്‍പില്‍ ദേശക്കാരായ മുതിര്‍ണവരും,യുവാക്കളും, ഉത്സാഹവും  ആര്‍ര്പുവിളികളുമായി അമ്പലത്തിലേക്ക് പോയി . കമ്മിറ്റിക്കാര്‍ നല്‍കിയ ഷാളും  Badgeഉമായി കോരല്ലുര്‍ക്കാരായി എന്റെ കൂട്ടുകാരും 



















കൊണ്ടു ചെന്ന ആനകളെ അലങ്കരിച്ചു നിര്‍ത്തി,കോരല്ലുര്‍ ദേശത്തിന്റെ മേളത്തിനായി  കാത്തിരുന്നു. ആ ഇടവേളയില്‍ ,കമ്മിറ്റി ഊട്ടുപ്പുരയില്‍ നിന്നും ഒരു ചെറിയ ഊണും ധാരാളം സംഭാരവും. പിന്നെ പൊരി കൊറിച്ചും,ഐസ് നുണഞ്ഞുo,മോര് വെള്ളം കുടിച്ചും, ഇടയ്ക്കിടയ്ക്ക് അറിയാതെ ആന പിണ്ഡം ചവിട്ടിയും :D, ഞങ്ങള്‍ പൂരപ്പറമ്പ് ഒന്ന് ചുറ്റി വന്നു. 
വെടിക്കെട്ടിനുള്ള മരുന്ന്  കുഴികള്‍ 



1.30 യോടെ പഞ്ചവാദ്യo  തുടങ്ങി.സര്‍വശ്രീ കോട്ടക്കല്‍ രവി ആശാനും,ചോറ്റാനിക്കര വിജയന്‍, കോങ്ങാട് മധു, കലാമണ്ഡലം പ്രകാശനും,പല്ലശന സുധാകരന്‍, മച്ചാട് കുട്ടപ്പന്‍,രാഘവ പിഷാരോടി എന്നിവര്‍ ഉള്ള്പെട്ട പഞ്ചവാദ്യപെരുമ മുഴങ്ങിത്തുടങ്ങി. തിമിലയിലും മദ്ദളത്തിലും ഇടയ്ക്കയിലും കാലങ്ങള്‍ മാറി മാറി വന്നു. നൂറു കണക്കിന് ആസ്വാദകര്‍ ഹരം കൊണ്ടു. താളം മുറുകിയപ്പോള്‍ പരിസരമാകെ താളത്തില്‍ ആടിയുലഞ്ഞു. ഒരു വികാരവും,ഒരേ താളവുമായി. 3.45 ഓടെ കാലങ്ങള്‍ പൂര്‍ത്തിയാക്കി മേളം കൊട്ടിക്കലാശിച്ചു


.4 മണിയോടെ വെടിക്കെട് തുടങ്ങി . 5.30 ഓടെ 3 ദേശത്തിന്റെയും വകയുള്ള ഗംഭീര വെടിക്കെട്ട്‌ തീര്‍ന്നു. ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട് കാണുവാനായി ദൂരെ ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ വരാറുണ്ട്. ദിക്കുകള്‍ പ്രകമ്പനം കൊള്ളിക്കുന ഉഗ്രന്‍ വെടിക്കെട്ട്‌ ആണ് 3 ദേശക്കാരും നടത്തുക. അതിനു ശേഷം 3 ദേശക്കാരും ആനകളെ എഴുന്നെളിച്ചു നടയിലെത്തും. പിന്നീടു കൂട്ട എഴുന്നെള്ളിപ്പും കഴിഞ്ഞാല്‍ പകല്‍ പൂരം അവസാനിക്കും.










തിരിച്ചു തറവാട്ടില്‍ ചെന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു ഒന്ന് വിശ്രമിച്ചു. പിന്നെ രാത്രി വരെ പകല്‍  പൂര ചര്‍ച്ചകളും പാട്ടും സംസാരവും. 

11.30 ഓടെ രാത്രി പൂരം തുടങ്ങും. 2 മണിക്ക് വീണ്ടും അമ്പലത്തിലോട്ടു.2.30 ഓടെ കൊരല്ലുര ദേശത്തിന്റെ മേളം തുടങ്ങി. പകലിലെ മേള നിരയിലേക്ക് കയിലിയാട് മണികണ്ഠന്‍ മാരാരും ചേര്ന്നപോള്‍ മേളം ഒന്ന് കൂടെ ഉഷാറായി. ഞങ്ങളുടെ ആവേശത്തിന് കുറവ് വരരുത് എന്ന് നിശ്ചയിച്ച പോലെ രവി ആശാനും സംഘവും  ആവേശ ലഹരിയിലായിരുന്നു.
കുമാരനെല്ലുരിന്റെ പന്തല്‍ 




 അതിനു ശേഷം പുലര്‍ച്ചയോടെ 3 ദേശത്തിന്റെയും വെടിക്കെട്ട്.പിന്നീടുള്ള എഴുനെള്ളിപോടെ രാത്രി പൂരവും അവസാനിച്ചു. 6 മണിയോടെ റൂമില്‍ തിരിച്ചെത്തി. പിന്നെ ക്ഷീണവും, ഉറക്കചടവും ആയി വീട്ടിലോട്ടുള്ള  ഡ്രൈവ് . വീട്ടിലെത്തി ഒരു കുളിയും കഴിഞ്ഞു  സംതൃപ്തി ആയുള്ള മനസ്സുമായുള്ള ഒരു ഉറക്കം 
പിന്നെ ബാക്കിയുള്ളത് അടുത്ത പൂരത്തിനായുള്ള  365 ദിവസത്തിന്റെ കാത്തിരിപ്പും.



2 comments:

  1. njoyed reading it....uthralikkavu pooram kandittu kure kaalaayi...oru orma puthukkan ee post upagarichu.....

    and btw, I had forgot that u had ur roots at wadakkancherry...

    ReplyDelete